കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം

മലപ്പുറം :കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം. ഏറ്റവും അവസാനമായി മലപ്പുറത്ത് നിന്നാണ് പ്രദേശവാസികള്‍ മാനസികാസ്യാസ്ഥ്യമുള്ള മദ്ധ്യവയസ്‌കനെ വട്ടം കൂടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു കെട്ട് ബീഡി വാങ്ങി പണം നല്‍കാത്തതിനെ തുടര്‍ന്നാണ് 45 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന വ്യക്തിയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 21 ന് വൈകുന്നേരം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ചയോടെയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുവാന്‍ തുടങ്ങിയത്. അജ്ഞാതനായ ഇദ്ദേഹം പ്രദേശത്തെ ഒരു കടയില്‍ നിന്നും ബീഡി വാങ്ങിയതിന് ശേഷം പണം കൊടുക്കാതെ ഓടി.ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിന്നാലെ ഓടി ചെന്ന് പിടിക്കുകയും വട്ടം കൂടി നിന്ന് മര്‍ദ്ദിക്കാനും ആരംഭിച്ചു. ആള്‍ക്കൂട്ടം ഇയാളെ വിചാരണയ്ക്ക് ഇരയാക്കുന്നതും ക്രൂരമായി മുടിയില്‍ പിടിച്ച് വലിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

ശേഷം പൊലീസ് വന്ന് ഇദ്ദേഹത്തെ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. എന്നാല്‍ സംഭവത്തില്‍ ഇതുവരെയായി കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ ഇദ്ദേഹം പേരോ മേല്‍വിലാസമോ നല്‍കാന്‍ തയ്യാറായില്ല.

ഇയാള്‍ ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്നും സംശയിച്ചിരുന്നതായും ശേഷം ഇദ്ദേഹത്തെ കുറച്ച് പണം നല്‍കി വിട്ടയച്ചെന്നും പൊലീസ് അധികാരികള്‍ പറഞ്ഞു.അതേ സമയം സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിട്ടുണ്ട് .

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here