കത്തുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചു

ഒറോറ: കത്തിയമരുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചെടുത്ത ജോസ് മാര്‍ട്ടിന്‍സ് എന്ന 57 കാരനാണ് സോഷ്യല്‍ മീഡിയയിലെ ഹീറോ. കത്തിയമരുന്ന വാഹനത്തില്‍ നിന്ന് ജോസ് രക്ഷിച്ചത് ഡ്രൈവറുടെ ജീവനായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 31 ന് അമേരിക്കയിലെ ഒറോറയിലാണ് അപകടം. തന്റെ ജീവന്‍ അപകടത്തില്‍ പെടുമെന്ന് പോലും ഓര്‍ക്കാതെയാണ് ജോസ് കത്തിയമരുന്ന വാഹനത്തില്‍ നിന്ന് ഡ്രൈവറെ രക്ഷിച്ചത്.

അപകടം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന ജോസ് സംഭവം നടന്നയുടന്‍ ഓടിയെത്തുകയായിരുന്നു. ഡെവിന്‍ ജോണ്‍സണ്‍ എന്ന മറ്റൊരു യുവാവും ജോസിനെ സഹായിക്കാനെത്തി.

സംഭവസ്ഥലത്തെത്തിയ പോലീസ് വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പോലീസ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പങ്ക് വെച്ചത്.

വീഡിയോയ്ക്ക് താഴെ ജോസിനെ അഭിനന്ദിച്ച് നിരവധി സന്ദേശങ്ങളാണ് എത്തുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ വീഡിയോ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here