കരിപ്പൂരില്‍ ലഗേജുകള്‍ കൊള്ളയടിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കഴിഞ്ഞ ലഗേജുകല്‍ കൊള്ളയടിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ലഗേജുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും മൊബൈലും വാച്ചുമെല്ലാം മോഷ്ടിച്ചിട്ടുണ്ട്. രാവിലെ വിമാനമിറങ്ങിയ യാത്രക്കാരാണ് കൊള്ളയടിക്ക് ഇരയായത്.

പുലര്‍ച്ചെ 2.20 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഒരു ബാഗില്‍ നിന്ന് പണം നഷ്ടപ്പെട്ടു. മറ്റൊരു ബാഗിന്റെ പൂട്ട് പൊളിച്ച് മൊബൈലും പണവും കവര്‍ന്നു.

വേറൊരാളുടെ ബാഗില്‍ നിന്ന് സ്വര്‍ണ്ണമോതിരവും ടിസ്സോട്ട് വാച്ചും പാസ്‌പോര്‍ട്ടും മറ്റ് രേഖകളുമാണ് മോഷ്ടിച്ചത്. 6 പേരും എയര്‍ പോര്‍ട്ട് സുരക്ഷാ അധികൃതര്‍ക്ക് സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദുബായില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായിരിക്കാമെന്നാ യിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഒരാളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ കള്ളന്‍മാര്‍ കരിപ്പൂരില്‍ തന്നെയാണെന്ന് യാത്രക്കാര്‍ അടിവരയിട്ട് വ്യക്തമാക്കുന്നു.

പ്രതിഷേധം രേഖപ്പെടുത്തിയ യാത്രക്കാര്‍ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. കസ്റ്റംസ് അധികൃതര്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുള്ളതായും യാത്രക്കാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here