ലിഗയുടേത് കഴുത്ത് ഞെരിച്ചുള്ള കൊലപാതകം

തിരുവനന്തപുരം : വിദേശ വനിത ലിഗയുടേത് കൊലപാതകമാണെന്ന് വ്യക്തമായി. ബലപ്രയോഗത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മരണത്തിന് കാരണമാകുന്ന വിധം കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ട്. തൂങ്ങി മരണത്തില്‍ തരുണാസ്ഥികള്‍ പൊട്ടാറില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളുണ്ട്. ഇടുപ്പെല്ലിലെ ക്ഷതവും ബലപ്രയോഗത്തിന്റെ സൂചനയായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. വിഷാദരോഗത്തിന് ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാകുന്നത്.

തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞദിവസം തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലഹരിവില്‍പ്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും കേന്ദ്രമാണ് മൃതദേഹം കാണപ്പെട്ട സ്ഥലം.

അക്രമികള്‍ ലഹരിസിഗരറ്റ് നല്‍കി ലിഗയെ ഇവിടെയെത്തിച്ചതായാണ് പൊലീസ് നിഗമനം. തുടര്‍ന്ന് മാനഭംഗശ്രമത്തിനിടെ കൊലപ്പെടുത്തിയാകാമെന്നുമാണ് പൊലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here