ബിജെപി നേതാവിന്റെ വീട്ടില്‍ പൊതുപരീക്ഷ

അത്രൗലി :ബിജെപി നേതാവിന്റെ വീട്ടിനുള്ളില്‍ വെച്ച് പൊതുപരീക്ഷ കോപ്പിയടിച്ച് എഴുതവെ 62 പേര്‍ പിടിയിലായി.

ഉത്തര്‍പ്രദേശിലെ അത്രൗലി ജില്ലയിലെ തേവദു ഗ്രാമത്തില്‍ വെച്ചാണ് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കവെ യുവാക്കള്‍ പിടിയിലായത്. യുപി ബോര്‍ഡിലെ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്കാണ് ഇവര്‍ കൃത്രിമം കാണിക്കുവാന്‍ ശ്രമിച്ചത്.

ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ മാനേജരും ബിജെപി നേതാവുമായ രാജ് കുമാര്‍ ശര്‍മ്മയുടെ വീട്ടില്‍ വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്. സ്‌കൂളിന് തൊട്ടടുത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെ ഭവനം. ഈ വീട്ടില്‍ വെച്ചാണ് പരീക്ഷയെഴുതാനെത്തിയ 53 പേരടക്കം 62 പേര്‍ പിടിയിലാകുന്നത്.ഉത്തരക്കടലാസുകളും  ഇവരില്‍  നിന്നും  പൊലീസ്  കണ്ടെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. രാജ്കുമാര്‍ ശര്‍മ്മയുടെ മരുമകന്‍ ഭുവേന്ദ്ര ശര്‍മ്മയുടെ നേതൃത്തിലാണ് തട്ടിപ്പ് നടന്ന് വന്നിരുന്നത്.

വീട്ടില്‍ നിന്നും വേറെയും നൂറിലധികം ഉത്തരപേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ കയ്യൊടെ പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here