60 വയസുകാരന്‍ തൂങ്ങി മരിച്ചു

ഗൂണ്ടൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. സുബ്ബയ്യ എന്ന 60 കാരനാണ് ജീവനൊടുക്കിയത്. അമരാവതിയില്‍ അമരലിംഗേശ്വരി സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. മെയ് 2നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്.

പീഡിപ്പിച്ചയാളെ തൂക്കി കൊല്ലുകയൊ വെടിവച്ചു കൊല്ലുകയോ വേണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. വ്യാഴാഴ്ച ദേശീയപാത ഉപരോധിച്ചു കൊണ്ടായിരുന്നു പ്രതിഷേധം നടന്നിരുന്നത്. തുടര്‍ന്ന് സുബ്ബയ്യയെ കാണാതാകുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ് എന്നു ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചതായി പറയുന്നു.

ഇയാള്‍ മിഠായി നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടിയെ വീട്ടില്‍ എത്തിച്ച ഇയാള്‍ ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു പറഞ്ഞിരുന്നത്. മകള്‍ വേദനയെക്കുറിച്ചു പറഞ്ഞപ്പോള്‍ സ്വകാര്യ ഭാഗത്തു രക്തസ്രാവമുള്ളതായി മാതാവ് ശ്രദ്ധിച്ചു.

ആശുപത്രിയില്‍ എത്തിയതോടെ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പഠനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here