സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

ചെന്നൈ :ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ രഹസ്യമായി ക്യമറയില്‍ പകര്‍ത്തിയിരുന്ന ഡോക്ടര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ മൈലാപുര സ്വദേശിയായ എം ശിവഗുരുനാഥന്‍ എന്ന ഡോക്ടറാണ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 64 കാരനായ ഇയാള്‍ അറസ്റ്റിലായത്. നെഞ്ചു വേദനയെ തുടര്‍ന്ന് ശിവഗുരുനാഥന്റെ ക്ലീനിക്കില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു 29 വയസ്സുകാരിയായ യുവതിയും ഭര്‍ത്താവും.

യുവതിയെ ക്ലീനിക്കിനുള്ളിലെ കിടക്കയില്‍ കിടത്തിയതിന് ശേഷം ഭര്‍ത്താവിനോട് ഡോക്ടര്‍ മുറിയില്‍ നിന്നും പുറത്തു കടക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം യുവതിയെ അര്‍ദ്ധ നഗ്നയാക്കി. തന്റെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് ഡോക്ടര്‍ രഹസ്യമായി യുവതിയുടെ ശരീര ഭാഗങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. ഈ സമയം പുറത്ത് നിന്നും ജനലില്‍ കൂടി ക്ലീനിക്കിനകത്തേക്ക് നോക്കിയ ഭര്‍ത്താവ് ഈ കാഴ്ച്ച കണ്ട് ഞെട്ടി. ഉടന്‍ തന്നെ മുറി തള്ളി തുറന്ന് അകത്ത് കടന്ന ഭര്‍ത്താവ് ഡോക്ടറുടെ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് മുന്‍പ് ഡോക്ടര്‍ ഫോണിലെ മെമ്മറി കാര്‍ഡ് ദൂരേക്ക് വലിച്ചെറിഞ്ഞു. ഇതിനെ തുടര്‍ന്ന് യുവാവ് നാട്ടുകാരേയും പൊലീസിനെയും വിളിച്ച് കൂട്ടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു. ഇയാളില്‍ നിന്നും കണ്ടെടുത്ത മെമ്മറി കാര്‍ഡില്‍ നിന്നും 30 ഓളം യുവതികളുടെ സമാന രീതിയിലുള്ള അര്‍ദ്ധ നഗ്ന വീഡിയോകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here