ജയരാജ് മികച്ച സംവിധായകന്‍, ഫഹദ് സഹനടന്‍

ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടനുള്‍പ്പെടെ മലയാളം ഏറെ നേട്ടങ്ങള്‍ കൊയ്തു. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.

മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. ജയരാജനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകന്‍.

മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ടേക്ക് ഓഫിനും പാര്‍വതിക്കും പ്രത്യേക പരാമര്‍ശം. ബംഗാളി നടനായ റിതി സെന്‍ ആണ് മികച്ച നടന്‍. വില്ലേജ് റോക്ക്സ്റ്റാര്‍ എന്ന ആസാമീസ് ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം.

പുരസ്കാരങ്ങൾ ഇങ്ങനെ

∙ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം – വിനോദ് ഖന്ന
∙ സംവിധായകൻ – ജയരാജ് (ഭയാനകം)
∙ നടി – ശ്രീദേവി (മോം)
∙ നടൻ – റിഥി സെൻ‌ (നഗർ കീർത്തൻ)
∙ ചിത്രം – വില്ലേജ് റോക്ക് സ്റ്റാർ (അസം)
∙ ജനപ്രിയ ചിത്രം– ബാഹുബലി 2

∙ സഹനടൻ – ഫഫദ് ഫാസിൽ
∙ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
∙ ഗായകൻ – കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (വിശ്വാസപൂർവം മൻസൂർ)
∙ ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
∙ തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)
∙ തിരക്കഥ (അവലംബിതം)– ചിത്രം: ഭയാനകം (ജയരാജ്)
∙ ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ (ഭയാനകം)
∙ സംഗീതം – എ.ആർ. റഹ്മാൻ (കാട്രു വെളിയിടൈ)
∙ പശ്ചാത്തല സംഗീതം– എ.ആർ. റഹ്മാൻ (മോം)
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം
∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്)

∙ ദേശീയോദ്ഗ്രഥന ചിത്രം – ധപ്പ
∙ ബാലതാരം – ഭാനിത ദാസ് (വില്ലേജ് റോക്സ്റ്റാർസ്)
∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ് – രാം രജത് (നഗർ കീർത്തൻ)
∙ കോസ്റ്റ്യൂം – ഗോവിന്ദ മണ്ഡൽ
∙ എഡിറ്റിങ് – റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാർസ്)
∙ സ്പെഷൽ എഫക്ട്സ് – ബാഹുബലി 2
∙ ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)

മികച്ച ബംഗാളി ഫിലിം-  മയൂരക്ഷി

മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍

മികച്ച തമിഴ് ചിത്രം- ടു ലെറ്റ്

മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്‌

മികച്ച ഒറിയ ചിത്രം– ഹലോ ആർസി

മികച്ച ജസാറി ചിത്രം– സിൻജാർ

മികച്ച തുളു ചിത്രം– പഡായി

മികച്ച ലഡാക്കി ചിത്രം– വോക്കിങ് വിത് ദി വിൻഡ്

മികച്ച കന്നഡ ചിത്രം– ഹെബ്ബട്ടു രാമക്ക

∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി), പങ്കജ് ത്രിപാഠി (ന്യൂട്ടൻ).

LEAVE A REPLY

Please enter your comment!
Please enter your name here