പഠിക്കുവാന്‍ വേണ്ടി ഒന്നാം ക്ലാസുകാരന്‍ ചെയ്തത്

മനില :പഠനത്തോടും തന്റെ സഹോദരനോടും ഒരു ഏഴാം ക്ലാസുകാരന്‍ പുലര്‍ത്തുന്ന കരുതലും സ്‌നേഹവും വെളിവാക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഫിലിപ്പന്‍ സ്വദേശിയായ ജസ്റ്റിന്‍ എന്ന ഏഴ് വയസ്സുകാരനാണ് തന്റെ ഒരു വയസ്സുള്ള സഹോദരനെയും കൂട്ടി സ്‌കൂളില്‍ വന്ന് ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നത്.

മനിലയ്ക്കടുത്ത് സല്‍വേഷന്‍ എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലെ ഒന്നാം തരം വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍. മക്കളെ മുത്തശ്ശിയുടെ പക്കല്‍ ഏല്‍പ്പിച്ച് ദൂരദേശത്ത് ജോലിക്ക് പോയിരിക്കുകയാണ് ജസ്റ്റിന്റെ മാതാപിതാക്കള്‍. മുത്തശ്ശിക്ക് പകല്‍ നാട്ടിലെ കൃഷിയിടത്തില്‍ ജോലിക്കും പോകണം.

ഇത് കാരണം പകല്‍ ഒരു വയസ്സുകാരന്‍ അനുജന്‍ വീട്ടില്‍ തനിച്ച് ഇരിക്കേണ്ടി വരും. ജസ്റ്റിന് തന്റെ അനിയനെ പകല്‍ വീട്ടില്‍ തനിച്ച് ഇരുത്തുന്നതില്‍ സങ്കടമുണ്ട്. എന്നാല്‍ ഈ കാരണത്താല്‍ പഠനം മുടക്കി വീട്ടില്‍ ഇരിക്കാനും കുട്ടി ഒരുക്കമല്ല.

ഇതിനെ തുടര്‍ന്നാണ് അനിയനെയും ഒക്കത്ത് പിടിച്ച് ജസ്റ്റിന്‍ ദിവസവും സ്‌കൂളിലേക്ക് വരുന്നത്. അനിയനേയും മടിയില്‍ ഇരുത്തിയാണ് ക്ലാസില്‍ ജസ്റ്റിന്റെ പഠനം.

തനിക്ക് സഹോദരനോട് അഗാധമായ സ്‌നേഹമുണ്ട്. എന്നാല്‍ ഈ കാരണം കൊണ്ട് പഠനം മുടക്കുവാനും താല്‍പ്പര്യമില്ല. ഇതിനാലാണ് താന്‍ ഇപ്രകാരം ക്ലാസില്‍ വരുന്നതെന്നാണ് ജസ്റ്റിന് ഈ കാര്യത്തിലുള്ള മറുപടി.

ജസ്റ്റിന്റെ ക്ലാസിലെ ടീച്ചറാണ് ഈ മനോഹര സഹോദര ബന്ധം സമൂഹ മാധ്യമം വഴി ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേരാണ് ജസ്റ്റിന് അഭിനന്ദനവുമായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here