വൃദ്ധനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

ഡല്‍ഹി :എട്ട് ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ബന്ധുക്കള്‍ വൃദ്ധനെ വീട്ടില്‍ പൂട്ടിയിട്ടു. അവസാനം ദാഹിച്ച് വലഞ്ഞ വൃദ്ധന്‍ ഒച്ചവെച്ചതോട് കൂടിയാണ് സംഭവം അയല്‍ക്കാര്‍ അറിയുന്നത്.

അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം വൃദ്ധനെ മോചിപ്പിച്ചു. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള ഒരു ഫ്‌ളാറ്റിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

72 വയസ്സുകാരനായ അമര്‍ജീത്ത് സിങ്ങ് എന്ന വൃദ്ധനെയാണ് ഒരു ബന്ധു എട്ട് ദിവസത്തോളം ജലപാനം പോലും നല്‍കാതെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഏഴ് വര്‍ഷം മുന്‍പ് മരിച്ച് പോയിരുന്നു. ഇവര്‍ക്ക് മക്കളില്ല .

ബന്ധുക്കളില്‍ നിന്നകന്ന് തനിച്ച് ജീവിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന ഇദ്ദേഹം പെന്‍ഷന്‍ കാശ് കൊണ്ടാണ് ജീവിച്ച് വന്നിരുന്നത്. അടുത്തിടെയായി വൃദ്ധന്റെ ആരോഗ്യനില പരസഹായമില്ലാത നടക്കുവാന്‍ പോലും കഴിയാത്ത വണ്ണം വളരെ മോശമായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ മരുമകനാണ് വൃദ്ധനെ മുറിയില്‍ പൂട്ടിയിട്ടത്. കണ്ടെത്തുമ്പോള്‍ അവശ നിലയിലായിരുന്ന വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ വൃദ്ധസദനത്തിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here