ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

ഗാസിയാബാദ് :ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശവാസികള്‍ ബഹുമാനത്തോടെ ‘അബ്ബാ’ എന്ന് വിളിക്കുന്ന അസീസ് എന്ന 73 വയസ്സുകാരനാണ് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. വൃദ്ധന്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലടക്കം നിരവധി ഭവനങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെണ്‍കുട്ടി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ വീട്ടിന് മുന്നില്‍ എത്തിയത്. പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും കൂടി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. തന്റെ വിളകള്‍ കെട്ടിയിടാന്‍ ഒരു കയര്‍ വേണമെന്ന ആവശ്യപ്പെട്ടാണ് ഇയാള്‍ ഈ വീട്ടിലെത്തിയത്. കുറച്ച് കഴിഞ്ഞ് അപ്രതീക്ഷിതമായി വീട്ടിലെത്തിയ കുട്ടിയുടെ അമ്മാവനാണ് അബ്ബാ പെണ്‍കുട്ടിയുമായി മോശം രീതിയില്‍ ഇടപഴകുന്നത് കണ്ടത്.

ഉടന്‍ തന്നെ ഇയാള്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും അസീസ് വീട് വിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടിയുടെ പിതാവ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ചൊവ്വാഴ്ചയോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here