2017 മുതല്‍ 7,85000 വിദേശികള്‍ സൗദി വിട്ടു

റിയാദ് : 2017 മുതല്‍ ഇതുവരെ 7,85,000 വിദേശികള്‍ സൗദി വിട്ടതായി സര്‍വേ ഫലം. സൗദി സ്വകാര്യ മേഖലയില്‍ നിന്ന് ഇത്രയും വിദേശികള്‍ 15 മാസത്തിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

സ്വദേശി വത്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായതാണ് ഇത്രയും പേര്‍ രാജ്യം വിടാന്‍ ഇടയാക്കിയത്. ജനറല്‍ ഓര്‍ഗനൈസേഷന്‍സ് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

2016 അവസാനത്തെ കണക്കുകള്‍ പ്രകാരം 8.4 ദശലക്ഷം വിദേശികള്‍ സൗദിയില്‍ തൊഴിലെടുത്തിരുന്നു. എന്നാല്‍ 2018 ആദ്യ പാദത്തില്‍ പരിശോധിക്കുമ്പോള്‍ വിദേശികളുടെ എണ്ണം 7.71 ദശലക്ഷമായി കുറഞ്ഞു.

അതേസമയം സ്വകാര്യ മേഖലയില്‍ സൗദി പൗരന്‍മാരുടെ സാന്നിധ്യത്തില്‍ വര്‍ധനവുമുണ്ടായി. 2016 ല്‍ 1.68 ദശലക്ഷം സൗദി പൗരന്‍മാരാണ് സ്വകാര്യ മേഖലയില്‍ തൊഴിലെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 1.76 ദശലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം സെപ്റ്റംബര്‍ 11 മുതല്‍ 12 മേഖലകളില്‍ കൂടി സൗദി സ്വദേശിവത്കരണം നടപ്പാക്കുകയാണ്. ഇതോടെ വിദേശികളുടെ തൊഴില്‍ നഷ്ടത്തില്‍ വന്‍ വര്‍ധനയുണ്ടാകും.

ആയിരക്കണക്കിന് മലയാളികള്‍ക്കാണ് സൗദി സ്വദേശിവത്കരണം മൂലം അടിക്കടി തൊഴില്‍ നഷ്ടമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here