കെട്ടിടം സംരക്ഷിക്കാന്‍ ചൈനക്കാര്‍ നടത്തിയ വിദ്യ

ഷാങ്ഹായ് :നഗര നവീകരണത്തിന് മുന്നില്‍ ഒരു ചരിത്ര സ്മാരകം വിലങ്ങു തടിയായി. എന്നാല്‍ അതു പൊളിച്ചു നീക്കാന്‍ നില്‍ക്കാതെ മറ്റൊരു വഴിയിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ട് പ്രശംസ പിടിച്ചു പറ്റുകയാണ് അധികൃതര്‍. കെട്ടിടം വിദഗ്ധമായ നീക്കങ്ങളിലൂടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെച്ചാണ് അധികൃതര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

ചൈനയിലെ ഷാങ്ഹായിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഏകദേശം 100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് നഗരമധ്യത്തില്‍ ഉണ്ടായിരുന്നത്. വളരെ മനോഹരമായി നാടന്‍ രീതിയില്‍ പണി കഴിപ്പിച്ച ഈ ഭവനം ചൈനീസ് വാസ്തു കലയുടെ പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. ഏറെ ആകര്‍ഷകമായിരുന്നു കെട്ടിടത്തിന്റെ രൂപഭംഗി.

ഓഫീസ് കോപ്ലക്‌സിന് പുതിയ മുറികള്‍ പണിയുവാനായിരുന്നു ഈ കെട്ടിടം തടസ്സമായി നിന്നത്. എന്നാല്‍ ഇത് പൊളിച്ച് മാറ്റുവാന്‍ അധികൃതര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് കെട്ടിടം കുറച്ച് അകലേക്ക് നീക്കി വെക്കുന്ന കാര്യത്തെ കുറിച്ച് അധികൃതര്‍ ആലോചിച്ചത്. കെട്ടിടത്തിന്റെ തറയുടെ അടിയില്‍ റെയിലുകള്‍ വെച്ച് വളരെ സാവധാനമായിരുന്നു കെട്ടിടം നീക്കിയത്.

നിരവധി തൊഴിലാളികള്‍ ഈ പ്രവൃത്തിയില്‍ പങ്കെടുത്തു. എപ്രീല്‍ ഒന്നിന് ആരംഭിച്ച പ്രവൃത്തി ജൂണ്‍ ഒന്നാകുമ്പോഴേക്കും 54 മീറ്റര്‍ ദൂരത്തേക്ക് വീട് നീക്കി വെക്കുവാന്‍ അധികൃതര്‍ക്കായി. കൂടാതെ ഇത്തവണ റോഡിന് അഭിമുഖമായാണ് കെട്ടിടം നീക്കി വെച്ചിരിക്കുന്നത്. ഇതു കൂടുതല്‍ പേര്‍ക്ക് കെട്ടിടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും സഹായകകരമായതായി അധികൃതര്‍ പറയുന്നു.

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here