ഒന്‍പത് വയസുകാരിയെ 19കാരന്‍ പീഡിപ്പിച്ചു

ഇന്‍ഡോര്‍: ഷോപ്പിംഗ് മാളിലെ ഗെയിമിംഗ് സോണില്‍ ഒന്‍പത് വയസുകാരി പീഡനത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മഹാത്മാഗാന്ധി റോഡിലെ ട്രെഷര്‍ ഐലാന്‍ഡ് മാളില്‍ വച്ചാണ് സംഭവം.

വ്യാഴാഴ്ചയായിരുന്നു സംഭവം. മാളിലെ ഗെയിമിങ് സോണിലുള്ള തൊഴിലാളിയായ അര്‍ജുന്‍ രാതോറാണ് (19) ഒന്‍പതുകാരിയെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.

അമ്മയ്‌ക്കൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പെണ്‍കുട്ടി ഗെയിമിംഗ് സോണില്‍ കളിക്കാന്‍ കയറി. ഇതിനിടെ അര്‍ജുന്‍ കുട്ടിയെ മാളിലെ ഒരു കോണില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മ പുറത്ത് കാത്തുനില്‍ക്കുമ്പോഴായിരുന്നു പീഡനം. എന്നാല്‍ പുറത്തെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. അമ്മ ബഹളംകൂട്ടിയതോടെ ഓടിക്കൂടിയവര്‍ ആരോപിതനായ ജീവനക്കാരനെ മര്‍ദിച്ചു.

തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 376, പോസ്‌കോ ആക്ട് എന്നിവ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here