10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഈറോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി പ്രേമാനന്ദാണ് പിടിയിലായത്.

തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി കുടുംബത്തിലെ പത്തുവയസ്സുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. അര്‍ധരാത്രി ബര്‍ത്തില്‍ ഉറങ്ങി കിടക്കവേയാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട ബന്ധുക്കളാണ് ടി.ടി.ഇ.യെ അറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രേമാനന്ദിനെ പിടികൂടി റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി.

12 വയസ്സിനുതാഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കുന്നതും എല്ലാ പീഡനങ്ങളിലും അന്വേഷണവും വിചാരണയും നാല് മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുന്നതും സംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദിവസം തന്നെയാണ് അഭിഭാഷകന്‍ പിടിയിലായിരിക്കുന്നത്. 2006 തെരഞ്ഞെടുപ്പില്‍ ആര്‍ കെ നഗറില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു പ്രേമാനന്ദ്.

LEAVE A REPLY

Please enter your comment!
Please enter your name here