96 ാം വയസ്സില്‍ കാര്‍ വാങ്ങിയ വൃദ്ധന്‍

മംഗളൂര്‍ :ചില വ്യക്തിത്വങ്ങള്‍ പ്രായം തളര്‍ത്താത്ത പോരാളികളാണ്. പ്രായം എത്ര തന്നെ പിന്നോട്ട് വലിച്ചാലും മനസ്സിന്റെ നിശ്ചയ ദാര്‍ഡ്യവും സ്ഥിരോത്സാഹവും അവരെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തും.

തന്റെ സ്ഥിരോത്സാഹവും അര്‍പ്പണ ബോധവും കൊണ്ട് മംഗളുരു ജനതയുടെ പ്രീയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജോയ് ഗോണ്‍സാല്‍വസ് എന്ന 96 വയസ്സുകാരന്‍. ദീര്‍ഘ കാലമായി മംഗളൂരുവിലെ റോഡുകളില്‍ സുരക്ഷ ഉറപ്പു വരുത്താനും ഗതാഗതം സുഖമമാക്കാനും ജോയ് ഗോണ്‍സാല്‍വസ് എന്ന ട്രാഫിക് പൊലീസുകാരന്‍ മുന്‍നിരയിലുണ്ട്.അടുത്തിടെ ജനങ്ങള്‍ക്കിടയില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തുവാനായി വിദ്യാര്‍ത്ഥികളെയും യുവജനങ്ങളേയും സ്ത്രീകളെയും അണിനിരത്തി ഒരു സംഘത്തിനും ജോയ് ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

96 ാം വയസ്സിലും ചുട്ട് പൊള്ളുന്ന വെയിലത്തും മംഗളുരുവിലെ അത്യന്തം ദുഷ്‌കരം പിടിച്ച് റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ജോയ് ഗോണ്‍സാല്‍വസ് ഏവര്‍ക്കും ഇന്നൊരു അത്ഭുതമാണ്. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹം ജീവിതത്തില്‍ മറ്റൊരു സുപ്രധാനമായ ചുവട് വെയ്പ്പ് നടത്തി ഏവരേയും വീണ്ടും ഞെട്ടിക്കുകയാണ്.

തന്റെ 96 ാം വയസ്സില്‍ സ്വന്തമായി ഒരു കാര്‍ വാങ്ങിയാണ് ഇദ്ദേഹം പ്രായത്തെ വീണ്ടും തോല്‍പ്പിക്കാനൊരുങ്ങുന്നത്. ഈ കാര്‍ ഓടിക്കുന്നതും ജോയ് ഗോണ്‍സാല്‍വസ് തന്നെയാണ്.വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ പ്രായം ഒരു തടസ്സമേ അല്ലെന്നാണ് ജോയ് ഗോണ്‍സാല്‍വസ് പോലുള്ള ജീവിതങ്ങള്‍ നമുക്ക് കാണിച്ച് തരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here