ബലൂണ്‍ കഷ്ണം വിഴുങ്ങിയ കുട്ടി മരണപ്പെട്ടു

ബംഗലൂരു :കളിക്കുന്നതിനിടെ ബലൂണ്‍ കഷ്ണം വിഴുങ്ങി രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ബംഗലൂരുവിലെ ഹുളുമാവിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. രണ്ട് വയസ്സുകാരന്‍ നവാസാണ് മരണപ്പെട്ടത്. വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍, പൊട്ടിയ ബലൂണിന്റെ കഷ്ണം വിഴുങ്ങിയതാകാമെന്ന് കരുതുന്നു.

ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അപകട മരണത്തില്‍ കമ്മനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here