സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രവാസിക്ക് ശിക്ഷ

ദുബായ് :ഓഫീസില്‍ വെച്ചുണ്ടായ വഴക്കിനിടെ സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവാവിന് മൂന്ന് മാസത്തെ തടവ്. കൂടാതെ ശിക്ഷാ കാലവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാട്ടിലേക്ക് പറഞ്ഞു വിടാനും കോടതി ഉത്തരവിട്ടു.

ദുബായിലെ ഉം റുമൗലില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന 35 വയസ്സുകാരനായ ഇന്ത്യന്‍ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ സ്വദേശി തന്നെയായ മറ്റൊരു അക്കൗണ്ടന്റിനെയാണ് യുവാവ് മര്‍ദ്ദിച്ചത്.

2016 നവംബര്‍ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ശമ്പളം വെട്ടിക്കുറച്ചതിന് പിന്നിലെ കാരണം ചോദിക്കാന്‍ ഇദ്ദേഹത്തിന് മുന്നിലെത്തിയ സഹപ്രവര്‍ത്തകനുമായി ഇയാള്‍ വഴക്കിലേര്‍പ്പെടുകയായിരുന്നു. ഒടുവില്‍ ഈ വഴക്ക് കയ്യാങ്കളിയില്‍ എത്തുകയും പ്രതി സഹപ്രവര്‍ത്തകന്റെ ചെവിയുടെ ഭാഗത്ത് മര്‍ദ്ദിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് താഴേക്ക് കുഴഞ്ഞു വീണു. ഈ മര്‍ദ്ദനത്തിലാണ് സഹപ്രവര്‍ത്തകന്റെ കേള്‍വി ശക്തി എന്നന്നേക്കുമായി നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here