ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്ത് നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്. വാഷിംഗ്ടണിലുള്ള മെഡ്സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടറായ സികന്ദര്‍ ഇമ്രാനെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഇമ്രാനൊപ്പമായിരുന്നു കാമുകി ബ്രൂക്ക് ഫിസ്‌കെ മൂന്ന് വര്‍ഷമായി താമസിച്ചിരുന്നത്.

ഗര്‍ഭിണിയാണെന്നറിഞ്ഞ ഫിസ്‌കെ വിവരം ഇമ്രാനെ അറിയിച്ചു. കുഞ്ഞിനെ ഇപ്പോള്‍ വേണ്ടെന്നും ഗര്‍ഭച്ഛിദ്രം നടത്താമെന്നും ഇയാള്‍ ആവശ്യപ്പെട്ടുവെങ്കിലും യുവതി സമ്മതിച്ചില്ല. കഴിഞ്ഞ മെയ് മാസം ഇതു സംബന്ധിച്ച് ഇരുവരും സംസാരിച്ചെങ്കിലും കുഞ്ഞിനെ നശിപ്പിക്കാന്‍ യുവതി സമ്മതിച്ചില്ല.

കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഫിസ്‌കെ സമ്മതിക്കാതെ വന്നതോടെ ഇവര്‍ക്ക് നല്‍കിയ ചായയില്‍ ഇമ്രാന്‍ അബോര്‍ഷന്‍ ഗുളികകള്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ചായ കുടിച്ച് കുറച്ച് സമയങ്ങള്‍ക്ക് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ യുവതി ആശുപത്രിയില്‍ എത്തുകയായിരുന്നു.

ഇവിടെവെച്ച് ഫിസ്‌കെയ്ക്ക് 17 ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞിനെ നഷ്ടമായി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here