ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം :ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് നേരത്തെ ഒത്തു തീര്‍പ്പാക്കിയിരുന്നു.മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ചാനല്‍ പ്രവര്‍ത്തക അടുത്തിടെ കോടതിയില്‍ പരാതിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഫോണില്‍ തന്നോട് മോശം രീതിയില്‍ സംസാരിച്ച ശബ്ദത്തിന് ഉടമ ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലായെന്നും ഔദ്യോഗിക വസതിയില്‍ വെച്ച് മന്ത്രി മോശമായിപെരുമാറിയിട്ടില്ല എന്നുമാണ് പരാതിക്കാരി കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയത്.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധി. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് നല്‍കി സമര്‍പ്പിച്ച ഒരു സ്വകാര്യ ഹര്‍ജി കോടതി തള്ളി. നെടുമങ്ങാട് സ്വദേശിനിയാണ് കേസില്‍ സ്വകാര്യ ഹര്‍ജി നല്‍കിയിരുന്നത്. 2017 മാര്‍ച്ച് 26 നായിരുന്നു അശ്ശീല ഫോണ്‍ സന്ദേശം പുറത്ത് വന്നതിനെ തുടര്‍ന്ന് ശശീന്ദന്‍ ഗതാഗത മന്ത്രി സ്ഥാനം രാജി വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here