ശവക്കല്ലറ തീര്‍ത്ത് കാറിനെ അടക്കം ചെയ്തു

ഹെബൈ :മരിച്ച വ്യക്തിയുടെ മൃതദേഹം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാറിനൊപ്പം അടക്കം ചെയ്തു. ചൈനയിലെ ഹെബൈ പ്രവിശ്യയിലാണ് ഈ വ്യത്യസ്ഥകരമായ സംഭവം അരങ്ങേറിയത്. വളരെ ചെറുപ്പം തൊട്ടേ കാറുകളുടെ വലിയ അരാധകനായിരുന്നു അദ്ദേഹം.

അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ അവസാന നാളുകളില്‍ അദ്ദേഹം തന്നെയാണ് ഇത്തരമൊരു ആഗ്രഹം ബന്ധുക്കളോട് അറിയിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാറിനൊപ്പം തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്നായിരുന്നു വൃദ്ധന്റെ ആഗ്രഹം. വലിയ ഒരു കുഴിയില്‍ പ്രദേശ വാസികള്‍ ചേര്‍ന്ന് മൃതദേഹത്തോടൊപ്പം കാറും അടക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതുവരെ 1.5 മില്ല്യണ്‍ ജനങ്ങള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കയറുകളുടെ സഹായത്തോടെ പ്രദേശ വാസികള്‍ കാര്‍ വലിയൊരു കുഴിയിലേക്ക് അടക്കം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍.

വീഡിയോവിന് ലഭിച്ച ചില രസകരമായ കമന്റുകളും ഇതിനോടകം വൈറലായിട്ടുണ്ട്. അദ്ദേഹം വിമാനങ്ങളുടെ ആരാധകനായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here