ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഈ വ്യക്തി നട്ട് പിടിപ്പിച്ച 6000 ഓക്ക് മരങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്

ലണ്ടന്‍ :33 വര്‍ഷം തന്റെ കൂടെയുണ്ടായിരുന്ന ജീവിത പങ്കാളിയുടെ ഓര്‍മ്മയ്ക്കായി ഒരു വ്യക്തി നട്ട് പിടിപ്പിച്ചത് 6000 ഓക്ക് മരങ്ങള്‍. എന്നാല്‍ അതിനുമപ്പുറം ചില രഹസ്യങ്ങളും ആ ഓക്കു മരക്കൂട്ടങ്ങള്‍ക്കിടയിലുണ്ടായിരുന്നു. 1962 ലാണ് ലണ്ടന്‍ സ്വദേശിയായ വിന്‍സ്റ്റണ്‍, ജാനറ്റിനെ തന്റെ ജീവിത പങ്കാളിയായി കൂടെ കൂട്ടുന്നത്.നീണ്ട 33 വര്‍ഷം ഇവര്‍ സന്തോഷകരമായ ജീവിതം നയിച്ചു. ചുറ്റുമുള്ളവരില്‍ പലരും ഇവരുടെ കുടുംബ ജീവിതത്തെ അസൂയയോടെ നോക്കി കണ്ടു. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാനറ്റ് ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയുടെ വിയോഗത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട വിന്‍സ്റ്റണ്‍ ജാനറ്റിന്റെ ഓര്‍മ്മക്കായി തങ്ങളുടെ വീടിന് മുന്നില്‍ ഓക്ക് മരങ്ങള്‍ നട്ട് പിടിപ്പിക്കാന്‍ തുടങ്ങി. 6000 ഓക്ക് മരങ്ങള്‍ വിന്‍സ്റ്റണ്‍ ജാനറ്റിനായി നട്ടു പിടിപ്പിച്ചു. ഇതിന്റെ മധ്യത്തില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു പുല്‍ മൈതാനവും ഒരുക്കിയിരുന്നു.എന്നാല്‍ പ്രദേശവാസികള്‍ക്കാര്‍ക്കും മരക്കൂട്ടങ്ങള്‍ക്കിടയിലെ പുല്‍മൈതാനത്തെ പറ്റി ഒരു അറിവുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു യുവാവ് പാരച്ച്യൂട്ടില്‍ ഈ വഴിയില്‍ കൂടി ആകാശ മാര്‍ഗ്ഗം യാത്ര ചെയ്യവെയാണ് ഈ പുല്‍മൈതാനം ശ്രദ്ധയില്‍പ്പെടുന്നത്. തന്റെ ഭാര്യ ചെറുപ്പത്തില്‍ കളിച്ച് വളര്‍ന്ന സ്ഥലം അതേ പോലെ സംരക്ഷിക്കപ്പെടുവാന്‍ വേണ്ടിയാണ് ഈ പുല്‍മൈതാനം ഇവിടെ സൃഷ്ടിച്ചെടുത്തതെന്ന് വിന്‍സ്റ്റണ്‍ പറയുന്നു. പലപ്പോഴും ഏകാന്തയ്ക്കായി താന്‍ ഇവിടെ പോയി സമയം ചിലവിടാറുള്ളത് കൊണ്ടാണ് പുറത്ത് ആരെയും അറിയിക്കാഞ്ഞതെന്നും ഇദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here