വാട്‌സ് ആപ്പ് ‘ബോംബ്’ തുറക്കരുത്

മുംബൈ : സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായി പുതിയ ടെക്സ്റ്റ് ബോംബ്. this is very interesting എന്ന സന്ദേശമടങ്ങിയതാണ് ടെക്സ്റ്റ് ബോംബ്. ഇതിന്റെ അവസാനം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഇമോജിയും ഉണ്ടാകും.

ഇത് കംപ്യൂട്ടറില്‍ നിന്നോ വാട്‌സ് ആപ്പ് വെബ്ബില്‍ നിന്നോ ആകും ഉപയോക്താവിന്റെ ഫോണിലെത്തുന്നത്. വാട്‌സ് ആപ്പ് മാത്രമല്ല, ഫോണിനെ തന്നെ ഇത് താറുമാറാക്കും. ഇത് ആന്‍ഡ്രോയ്ഡ്‌ ഐഒഎസ് ഫോണുകളെ നിശ്ചലമാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സന്ദേശം കോപ്പി ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യുമ്പോള്‍ ഫോണിന് അത് താങ്ങാനാവില്ലെന്ന് വ്യക്തമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും ഇത്തരത്തിലൊരു ടെക്‌സ്റ്റ് മെസേജും വാട്‌സ് ആപ്പ് അക്കൗണ്ടുകളെ താറുമാറാക്കിയിരുന്നു.

if you touch the Black Point then your whatsapp will Hang എന്നായിരുന്നു അന്നത്തെ സന്ദേശം. അതേസമയം വാട്‌സ് ആപ്പ് പുതിയ ഫീച്ചറുകളുമായി സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്ന് ഡയറക്ടര്‍ മുബാറിക് ഇമാം അറിയിച്ചു. സ്റ്റിക്കറുകളും ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനവും വാട്‌സ്‌ ആപ്പ് വൈകാതെ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here