കൈത്തണ്ടയില്‍ ചെവി വളര്‍ത്തി വച്ചു പിടിപ്പിച്ചു

വാഷിങ്ടണ്‍: കാര്‍ അപകടത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ചെവിക്ക് പകരം പുതിയ ചെവി തിരികെ വച്ചുപിടിപ്പിച്ച് അമേരിക്കന്‍ സൈനിക. കൈത്തണ്ടയില്‍ ചെവി വളര്‍ത്തി വച്ചു പിടിപ്പിച്ചാണ് ഷിമിക ബുറാജെ എന്ന സൈനിക പുതിയ ചെവി സ്വന്തമാക്കിയത്. രണ്ട് വര്‍ഷം മുമ്പാണ് കാര്‍ അപകടത്തില്‍ ഷിമികയ്ക്ക് ചെവി നഷ്ടമായത്.

മുന്നിലെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കാര്‍ മറിയുകയായിരുന്നു. കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെടുക്കുന്നതിനിടെയായിരുന്നു ചെവി അറ്റ് പോയത്. ഷിമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് അവരുടെ കൈത്തണ്ടിലെ ത്വക്കിനിടെയില്‍ ചെവി വളര്‍ത്തിയെടുക്കുകയും അത് ശസ്ത്രക്രിയയലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയുമായിരുന്നു.

അമേരിക്കന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തില്‍ ചെവി പുനര്‍ നിര്‍മിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഷിമിക കേള്‍വിശക്തി വീണ്ടെടുത്തതായും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എല്‍ പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.

LEAVE A REPLY

Please enter your comment!
Please enter your name here