പീഡനശ്രമം; 18കാരന്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18 വയസ്സുകാരന്‍ പിടിയില്‍. മകനൊപ്പം പഠിച്ച ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന ആണ്‍കുട്ടിയെയാണ് സ്ത്രീയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ അര്‍ലിംഗ്ടണ്ണിലാണ് സംഭവം. അര്‍ലിംഗ്ടണ്ണിലെ വീട്ടില്‍ രാത്രി 8.30ന് സ്ത്രീയുടെ മകനോടൊപ്പം എത്തിയതായിരുന്നു കോര്‍ട്ടറും സുഹൃത്തുക്കളും.

തുടര്‍ന്ന് സ്ത്രീയുടെ മുറിയില്‍ എത്തിയ കോര്‍ട്ടര്‍ ബലമായി വാതില്‍ അടച്ചതിന് ശേഷം കടന്നു പിടിക്കുകയായിരുന്നു. ഇതിനിടെ കൈവശം ഉണ്ടായിരുന്ന തോക്ക് കോര്‍ട്ടറിന് നേരെ ചൂണ്ടിയാണ് സ്ത്രീ രക്ഷപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പൊലീസ് പീഡന ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here