ട്രെയിനിന് മുകളില്‍ നിന്ന് നദിയിലേക്ക് ചാടി

കാന്‍ബെറ: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഞെട്ടിക്കുന്നതാണ്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ നിന്ന് ഒരാള്‍ നദിയിലേക്ക് ചാടുന്നതാണ് വീഡിയോയില്‍.

ദൃശ്യം മുഴുവന്‍ കണ്ടാല്‍ അറിയാം ഇയാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന്. ഓസ്‌ട്രേലിയയിലെ ഫ്രീമാന്റിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ നിന്നും ഒരാള്‍ നദിയിലേക്ക് ചാടി. നദിയിലെ കോണ്‍ഗ്രീറ്റ് തൂണിന് സമീപത്താണ് ഇയാള്‍ ചെന്ന് വീണത്.

ഇയാളുടെ പ്രകടനം അകലെ നിന്ന് സുഹൃത്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

നിരവധിപേരാണ് വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയത്. അപകടകരമായ വീഡിയോ ചിത്രീകരിച്ചതിന് ഇയാള്‍ക്കെതിരെ നിരവധിപേര്‍ പ്രതികരിച്ചു. എന്നാല്‍ ഇയാളെ അനുകൂലിച്ചും ചിലര്‍ കമന്റ് ഇട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here