വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

കാലിഫോര്‍ണിയ :എഞ്ചിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനിലേക്ക് പോവുകയായിരുന്ന ഒരു യുഎസ്സ് യാത്രാ വിമാനമാണ് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തമായി അമേരിക്കയിലെ അറ്റ്‌ലാന്റാ സിറ്റിയിലെ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.

കൃത്യ സമയത്തെ ഇടപെടല്‍ കാരണം വന്‍ അപകടത്തില്‍ നിന്നാണ് തലനാരിഴയ്ക്ക് വിമാനത്തിനുള്ളിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്. വിമാനത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും തീ പൊട്ടിപ്പുറപ്പെടുന്നതും ചിത്രങ്ങളില്‍ കാണാം. ഡെല്‍ട്ടാ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

എന്‍ജിന്‍ 2 വിലുണ്ടായ പ്രശ്‌നങ്ങളാണ് പുക പടരാന്‍ കാരണമായതെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തിനുള്ളില്‍ പുക നിറയാന്‍ തുടങ്ങിയതോടെ യാത്രക്കാരും പരിഭ്രാന്തരായി. പൈലറ്റിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഒരാഴ്ച്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച യാത്രാമധ്യോ ന്യൂയോര്‍ക്കില്‍ വെച്ച് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here