ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചക്രം അടര്‍ന്നു വീണു

നാഗ്പൂര്‍ :ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചക്രത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി അടര്‍ന്നു വീണു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗൊരഖ്പൂരില്‍ നിന്നും യെശ്വന്ത്പൂരിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസിന്റെ ചക്രമാണ് അടര്‍ന്ന് വീണത്.

തക്കസമയത്ത് ലോക്കോപൈലറ്റിന് ട്രെയിന്‍ നിര്‍ത്തുവാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പാളത്തില്‍ നിന്നും അസാധാരണമായ ശബ്ദം പുറപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചക്രത്തിന്റെ ഒരു ഭാഗം പൊട്ടി വീണതായി ശ്രദ്ധയില്‍പ്പെട്ടത്.

അസാധരണ സംഭവം എന്നാണ് റെയില്‍വേ അധികൃതര്‍ ഈ അത്യാഹിതത്തെ വിശേഷിപ്പിച്ചത്. സാധാരണ ഗതിയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാറില്ല. കാലപ്പഴക്കം മൂലമാണോ അതോ ചക്രത്തിന്റെ ഗുണമേന്മയിലുള്ള കുറവാണോ അടര്‍ന്നു വീഴാന്‍ കാരണമായതെന്ന കാര്യം ലബോറട്ടറിയിലെ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.

യൂറോപ്പിലെ ഒരു വന്‍കിട കമ്പനിയില്‍ നിര്‍മ്മിക്കുന്ന ചക്രങ്ങളാണ് റെയില്‍വേ ഉപയോഗിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും തന്നെ ഗുരുതര പരിക്കുകള്‍ ഏറ്റിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here