കെണിയില്‍ കുടുങ്ങിയ കരടി

രാമനഗര :കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കുടുങ്ങിയത് ഒന്നാന്തരമൊരു കരടിക്കുട്ടന്‍. കര്‍ണ്ണാടകത്തിലെ രാമനഗര ജില്ലയിലുള്ള ബിലഗുമ്പാ ഗ്രാമത്തിലാണ് കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കരടി കുടുങ്ങിയത്.

ബിലഗുമ്പാ സ്വദേശിയായ രമേഷിന്റെ മാവിന്‍ തോട്ടത്തിലാണ് കാട്ടു പന്നികളുടെ ആക്രമണത്തെ തുടര്‍ന്ന് കെണി ഒരുക്കിയിരുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് കെണി ഒരുക്കിയത്. ബൈക്കിന്റെ ക്ലച്ച് വയര്‍ കൊണ്ടുള്ള കെണിയാണ് ഫാം ഹൗസില്‍ വെച്ചിരുന്നത്.വെള്ളിയാഴ്ച രാവിലെ ഫാം ഹൗസില്‍ എത്തിയപ്പോഴാണ് കെണിയില്‍ ഒരു കരടി കുടുങ്ങിയിരിക്കുന്ന കാര്യം ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രമേഷ് വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ബണ്ണാര്‍ഗട്ട വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ കരടിയെ കെണിയില്‍ നിന്ന് മോചിപ്പിച്ചു.

ശേഷം വനം വകുപ്പ് അധികൃതര്‍ ഇതിനെ കാട്ടിലേക്ക് വിട്ടു. അടുത്തിടെയായി ഈ മേഖലകളില്‍ വന്യജീവികളുടെ ആക്രമം വര്‍ധിച്ചിരിക്കുകയാണെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here