പുലിമുരുകന്റെയും ഗ്രേറ്റ് ഫാദറിന്റെയും റെക്കോര്‍ഡുകള്‍ പിന്തള്ളി പ്രണവിന്റെ ആദി

കൊച്ചി: ജീത്തുജോസഫ് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദിയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 4.70 കോടി രൂപ കേരളത്തില്‍ നിന്ന് നേടി. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാലിന്റെ പുലിമുരുകന്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡുകളെ പിന്തള്ളിയാണ് ആദി റെക്കോര്‍ഡ് സൃഷ്ടിച്ചത്. നിലവില്‍ മോഹന്‍ലാലിന്റെ വില്ലനാണ് ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രം. 4.91 കോടിയാണ് ആദ്യദിനം വില്ലന്‍ നേടിയത്. ദ ഗ്രേറ്റ് ഫാദര്‍ 4.31 ഉം പുലിമുരുകന്‍ 4.6 ഉം കോടി രൂപയാണ് ആദ്യദിനം നേടിയത്. പ്രണവ് ആദ്യമായി അഭിനയിക്കുന്ന ആദി മികച്ച പ്രതികരണത്തോടെ തീയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കേരളത്തില്‍ 200 തിയേറ്ററുകളിലായാണ് ആദി റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ മകന്‍ മലയാള സിനിമയുടെ നായക പദവിയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് വൈഡ് റിലീസിനൊപ്പം വലിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും നിര്‍മ്മാണ കമ്പനി ഒരുക്കിയിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here