മാധ്യമങ്ങളെ കയ്യിലെടുത്ത് ആരാധ്യ

മുംബൈ :താരപുത്രിയായത് കൊണ്ട് തന്നെ വളരെ ചെറുപ്പത്തിലെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യ. സമൂഹ മാധ്യമങ്ങളിലും നിരവധി പേര്‍ ആരാധ്യയുടെ കുസൃതി നിറഞ്ഞ നോട്ടങ്ങളുടെ ആരാധകരാണ്.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം ഇത്ര ചെറുപ്പത്തില്‍ തന്നെ ഈ താരപുത്രി കാണിക്കുന്ന വിവിധ നിഷ്‌കളങ്കമായ ഭാവങ്ങള്‍ പലപ്പോഴും ഏവരിലും ചിരിക്ക് വക നല്‍കാറുണ്ട്. ഏറ്റവുമൊടുവിലായി മുംബൈ വിമാനത്താവളത്തില്‍ വെച്ച് മാതാപിതാക്കളോടൊപ്പം കാണപ്പെട്ടപ്പോഴും ഏവരുടെയും ശ്രദ്ധാ കേന്ദ്രം ആരാധ്യ തന്നെ.വിവിധ മുഖഭാവങ്ങളോടെയുള്ള ആരാധ്യയുടെ പോസുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. കഴിഞ്ഞ വര്‍ഷം അമ്മ ഐശ്വര്യയോടൊപ്പം ക്യാന്‍ ഫിലിം ഫെസ്റ്റിവലിന് പങ്കെടുക്കാന്‍ പോയപ്പോഴും ചിത്രങ്ങളിലും ആരാധ്യ തന്നെയായിരുന്നു താരം.

ഫെബ്രുവരി 5 നായിരുന്നു അഭിഷേക് ബച്ചന്റെ പിറന്നാള്‍. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരും വഴിയാണ് മൂവരും വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here