യുഎഇ രാജകുമാരന് വരവേല്‍പ്പ്

അബുദാബി : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്,ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ യുഎഇ രാജകുമാരന് വന്‍ വരവേല്‍പ്പ്. ഷെയ്ഖ് സയ്യദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം 2017 ഓഗസ്റ്റിലാണ് യെമനില്‍ അപകടത്തില്‍പ്പെടുന്നത്.

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാനും ചടങ്ങില്‍ സംബന്ധിച്ചു.

യെമനില്‍ യുദ്ധത്തിനിടെയാണ് ഷെയ്ഖ് സയ്യദ് ബിന്‍ ഹംദാന് പരിക്കേറ്റത്. സാങ്കേതിക തകരാര്‍ മൂലം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഇദ്ദേഹം ഉള്‍പ്പെടെ 3 സൈനികര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

തുടര്‍ന്ന് വിദേശ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ഷെയ്ഖ് സയ്യദ് ഹംദാന്‍. മരണപ്പെട്ട ഷെയ്ഖ് സയ്യദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചെറുമകനാണ് ഇദ്ദേഹം. പരിക്കുകള്‍ ഭേദമായി തിരിച്ചെത്തിയ ഷെയ്ഖ് സയ്യദ് ഹംദാനെ യുഎഇ ഭരണകര്‍ത്താക്കള്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here