20 വര്‍ഷത്തിന് ശേഷം സഹോദരങ്ങള്‍ അല്‍ഐനില്‍ ഒന്നിച്ചു;അബുദാബി പൊലീസ് തുണയായത് ഇങ്ങനെ

അബുദാബി : 20 വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ ഒന്നിപ്പിച്ച് അല്‍ഐന്‍ പൊലീസ്. രണ്ട് പതിറ്റാണ്ടിന് ശേഷം ജര്‍മന്‍ സഹോദരന്‍മാര്‍ക്കാണ് അല്‍ഐനില്‍ പുനസമാഗമമുണ്ടായത്. കാമില്‍ ഈ ഖലീലും, കമാല്‍ ഈസ ഖലീലിനും അത് അത്യാഹ്ലാദത്തിന്റെ നിമിഷവുമായി.സംഭവം ഇങ്ങനെ. സഹോദരന്‍ കാമിലിനെ 20 വര്‍ഷം മുന്‍പ് കാണാതായതാണെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും കാണിച്ച് കമാല്‍, അല്‍ഐന്‍ ഹസ്സ പൊലീസ് സ്‌റേറഷനിലേക്ക് വിളിച്ചു. കാമിലിന്റെ അഡ്രസും ഫോണ്‍ നമ്പറുമെല്ലാം നഷ്ടപ്പെട്ടുപോയെന്നും അല്‍ഐനില്‍ എവിടെയോ ഉണ്ടെന്ന് അറിയാമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.ഇതോടെ ബ്രിഗേഡിയര്‍ ജനറല്‍ മുസ്ലം മുഹമ്മദ് സാലം അല്‍ ആമിരിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അത്ര എളുപ്പമായിരുന്നില്ല ഇദ്ദേഹത്തെ കണ്ടെത്തല്‍. ഏറെ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ കാമിലിന്റെ മകളുടെ ഫോണ്‍ നമ്പര്‍ കണ്ടെത്താനായി. അദ്ദേഹം അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയാണെന്നും തിരിച്ചറിഞ്ഞു.ഇതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂളിലെത്തി അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും പുനസമാഗമത്തിന് പൊലീസ് സ്റ്റേഷന്‍ വേദിയാവുകയും ചെയ്തു.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here