രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്റെ വീട്ടുകാരെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി

അബുദാബി :രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്റെ വീട്ടുകാരെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി ഏവര്‍ക്കും മാതൃകയായി. വെള്ളിയാഴ്ചയാണ് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് രക്തസാക്ഷിയായ സൈനികന്‍ അബ്ദുള്ള മുഹമ്മദ് അല്‍ ദഹ്മാനിയുടെ വീട്ടുകാരെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചത്.ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉഴയുന്ന യെമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി സൗദിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സഖ്യസേനയിലെ ക്യാപ്ടനായിരുന്നു അബ്ദുള്ള മുഹമ്മദ് അല്‍ ദഹ്മാനി. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് യെമനില്‍ നടന്ന പോരാട്ടത്തിനിടെ അദ്ദേഹം വീരമൃത്യു വരിച്ചത്.രാവിലെ റാസല്‍ കൈമയിലെ പള്ളിയില്‍ വെച്ച് പരേതാത്മാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് അബുദാബി ഭരണാധികാരി സൈനികന്റെ ബന്ധുക്കളെ കണ്ടത്. അബ്ദുള്ള മുഹമ്മദ് അല്‍ ദഹ്മാനി രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം സൈനികന്റെ പിതാവിനോടായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here