3 വയസുകാരി ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു

ക്യൂന്‍സ്: മൂന്ന് വയസുകാരി ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ക്യൂന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ ബെല്ല എഡ്വേര്‍ഡ് എന്ന കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ മാര്‍ക്ക് ജെന്‍കിന്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു ബെല്ലയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മാതാവ് ഷമിക ഗൊണ്‍സാലസ് ജോലിക്ക് പോയി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.

ഈ സമയം മാര്‍ക്ക് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഷമിക എമര്‍ജന്‍സി സര്‍വ്വീസ് വിളിച്ച് വരുത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിശദമായ പരിശോധനയില്‍ കുട്ടിയ്ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കണ്ടെത്തി. ഓട്ടോപ്‌സിയില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ഏറ്റ കനത്ത പ്രഹരമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

അതേസമയം കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിനുശേഷമേ വ്യക്തമായ കാരണം കണ്ടെത്താനാകു എന്ന് പൊലീസ് അറിയിച്ചു. ഷമിക ഗോണ്‍സാലെസിന്റെ രണ്ടാമത്തെ ഭര്‍ത്താവാണ് മാര്‍ക്ക്.

കുഞ്ഞിന് മര്‍ദ്ദനമേറ്റത് എങ്ങനെയാണെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരം നല്‍കിയതാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here