ആക്രമിച്ചത് മുഖംമൂടി സംഘം; എത്തിയത് കറുത്തകാറില്‍

പേരാവൂര്‍ : കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തനെ വെട്ടിക്കൊലപ്പെടുത്തി. 25 കാരനായ ശ്യാമപ്രസാദാണ് മരിച്ചത്. പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയാണ്. കോളയാട് ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെ മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്.വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു ദാരുണമായ സംഭവം. മുഖംമൂടി സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ പോവുകയായിരുന്ന ശ്യാമപ്രസാദിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കറുത്ത കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. കോളയാട് കൊമ്മേരി ഗോട്ട് ഫാമിന് സമീപത്തുവെച്ചായിരുന്നു സംഭവം. ശ്യാമപ്രസാദ് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തി.ഈസമയം അതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വെച്ചതോടെ മുഖംമൂടി സംഘം രക്ഷപ്പെടുകയായിരുന്നു. ചോരയില്‍ കുളിച്ച യുവാവിനെ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here