വാഹനാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ബിക്കാനീര്‍: കാറോടിക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും വഴക്കിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം.

വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ വഴക്കടിച്ചതുമൂലം നിയന്ത്രണം നഷ്ടപ്പെട്ട പുത്തന്‍ മാരുതി സ്വിഫ്റ്റ് കാര്‍ ഓട്ടോയിലിടിച്ചാണ് അപകടം നടന്നത്. കാര്‍ ഓടിച്ച ഭര്‍ത്താവ് ദേവ് പ്രതാപും ഭാര്യ പ്രിയങ്ക പ്രതാപും ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ ഭാര്യയോട് വഴക്കടിച്ച ദേവ് വാഹനത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കുകയായിരുന്നുവത്രെ. തുടര്‍ന്നാണ് അപകടം. മീരാ ദേവി (50), ചുക്കാ ദേവി (45) എന്നിവരാണ് മരിച്ച സ്ത്രീകള്‍.

കാറിന്റെ പിന്നാലെയെത്തിയ ആംബുലന്‍സിന്റെ ഡ്രൈവറാണ് വഴക്കിന്റെ കാര്യം പൊലീസിനെ അറിയിച്ചത്.

ഇയാള്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും സ്വിഫ്റ്റ് കുതിച്ചു പായുന്നതിനിടെയായിരുന്നു അപകടം. 28കാരനായ ദേവ് പ്രതാപ് നേവല്‍ ഒഫീസറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here