കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ രണ്ട് മരണം

കുന്ദമംഗലം: കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. കാരന്തൂരില്‍ ആണ് സംഭവം. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്. വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here