അന്ത്യയാത്രയിലും ഒന്നിച്ച് അനസും സവാദും

അമ്പലവയല്‍ : വയനാട് നീര്‍ച്ചാലിന് സമീപം ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. അനസ്, സവാദ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

പതിവ് പോലെ വൈകീട്ടത്തെ ക്രിക്കറ്റും കഴിഞ്ഞ്, അമ്പലവയല്‍ ടൗണിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. പെട്ടെന്ന് വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞാണ് ഇവര്‍ ടൗണിലേക്ക് തിരിച്ചത്.

എന്നാല്‍ അങ്ങാടിയെത്തുന്നതിന് തൊട്ടുമുന്‍പ് ബൈക്കില്‍ ലോറിയിടിച്ചു. ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാര്‍ത്ഥിയാണ് അനസ്. അടുത്ത സുഹൃത്തുക്കളായിരുന്നു സവാദും അനസും. നാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഇരുവരും.

റമദാന്‍ രാവുകളില്‍ പള്ളിയിലെ സ്ഥിരസാന്നിധ്യവുമായിരുന്നു. മേഖലയില്‍ വിപുലമായ സുഹൃദ് വലയമുണ്ടായിരുന്നു ഇരുവര്‍ക്കും. എപ്പോഴും ഇവര്‍ ഒരുമിച്ചാണുണ്ടായിരുന്നത്.

ഇവരുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. അമ്പലവയല്‍-വടുവഞ്ചാല്‍ റോഡില്‍ രണ്ടുമാസങ്ങള്‍ക്കിടെ 15 അപകടങ്ങളാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here