വരനും വധുവും യാത്ര ചെയ്ത കാര്‍ കുഴിയിലേക്ക് വീണു

പാപ്പിനിശ്ശേരി: വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര അപകടത്തിലേക്കായിരുന്നുവെങ്കിലും വധുവും വരനും രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത കാര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ടു പത്തടി താഴ്ചയുള്ള റോഡരികിലെ കുഴിയിലേക്ക് വീണു.

എന്നാല്‍ അദ്ഭുതകരമായി ഇവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയ്ക്ക് പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പന്‍കാവിന് സമീപമാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയും തകര്‍ത്താണ് കുഴിയിലേക്ക് വീണത്. വരനെയും വധുവിനെയും മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടു.

തലശ്ശേരിയില്‍ നിന്ന് കല്യാണം കഴിഞ്ഞ് കുറുമാത്തൂര്‍ സ്വദേശിയായ വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. വളപട്ടണത്ത് നിന്നും ക്രെയിന്‍ കൊണ്ടുവന്നാണ് കാര്‍ സംഭവസ്ഥലത്ത് നിന്നും നീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here