ബസ് മറിഞ്ഞ് 3 മലയാളികള്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ മിനി ബസ് അപകടത്തില്‍പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി സജീന്ദ്രന്‍, പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍ രജീഷ് എന്നിവരാണ് മരിച്ചത്. ഇബ്രിയില്‍ നിന്നും സൊഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞാണാണ് ഇവര്‍ കൊല്ലപ്പെട്ടത്.

പതിനാല് പേരടങ്ങുന്ന മലയാളി സംഘം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയില്‍ വാദി ദിബിയിലെത്തിയപ്പോള്‍ കാറ്റിലകപ്പെട്ടാണ് അപകടം ഉണ്ടായത്. മറ്റുള്ളവര്‍ പരിക്കുകളോടെ ചികില്‍സയിലാണ്. സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്‌നീഷന്മാരാണ്. സജീന്ദ്രന്‍ സ്വകാര്യ കമ്പനിയായ ‘യുണീക്കി’ലെ ജീവനക്കാരനുമാണ്.

മരിച്ചവരുടെ മൃദേഹങ്ങള്‍ സൊഹാറിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.

LEAVE A REPLY

Please enter your comment!
Please enter your name here