കാമുകിയെ മര്‍ദ്ദിച്ച നടനെ തിരഞ്ഞ് പൊലീസ്

മുംബൈ :കാമുകിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബോളിവുഡ് നടനെ പൊലീസ് തിരയുന്നു. പ്രമുഖ ബോളിവുഡ് നടന്‍ അര്‍മാന്‍ കൊഹ്‌ലിക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കാമുകി നീരു റന്ധാവയെ ഗോവണിയില്‍ നിന്നും താഴോട്ടേക്ക് വലിച്ചിട്ടതിന് ശേഷം തല ചുമരിലുരച്ച് പരിക്കേല്‍പ്പിച്ചുവെന്നതാണ് ഇയാള്‍ക്കെതിരായുള്ള കേസ്.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അര്‍മാന്‍ കൊഹ്‌ലിയും കാമുകിയും ഫാഷന്‍ ഡിഡൈനറുമായ നീരു റന്ധാവയും ഏറെ നാളായി ലിവിങ് ടുഗതര്‍ റിലേഷനിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് മുംബൈയിലെ ഫ്‌ളാറ്റില്‍ താമസിച്ച് വന്നിരുന്നത്. ചില സാമ്പത്തിക പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സാരമായി പരിക്കേറ്റ നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായി അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അര്‍മാനെതിരെ സെക്ഷന്‍ 323,326,504,560 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഏറെ നാളായി സിനിമാ രംഗത്ത് നിന്നും വിട്ടു നിന്നിരുന്ന അര്‍മ്മാന്‍ കൊഹ്‌ലി സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഒടുവിലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here