മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കോഴിക്കോട് :നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപത്ത് വെച്ചായിരുന്നു അപകടം. മാമുക്കോയയും സംഘവും സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് രണ്ട് കാറുകളെയും ഒരു സ്‌കൂട്ടറിനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശി ജോമോന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാമുക്കോയയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതിനിടെ നടനും സംഘവും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യ കുപ്പികളും ഗ്ലാസ്സും കണ്ടെടുത്തത് ദുരൂഹതയേറ്റുന്നുണ്ട്. സംഭവത്തില്‍ മാമുക്കോയയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here