വോളിബോളില്‍ കളം നിറഞ്ഞ് മോഹന്‍ലാല്‍

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ജേര്‍ണലിസ്റ്റ് വോളിബോള്‍ ലീഗിന്റെ വിളംബര മത്സരത്തില്‍ പങ്കെടുത്ത് നടന്‍ മോഹന്‍ലാല്‍. ഔദ്യോഗിക യൂണിഫോമില്‍ കണ്ണൂരിലെ പട്ടാള ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു നടന്‍.

ക്യാമ്പ് സന്ദര്‍ശനത്തിന് ശേഷം ഇന്‍ഫെന്ററി ബെറ്റാലിയനും കണ്ണൂര്‍ പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ വോളിബോള്‍ മത്സരത്തിലാണ് ലാല്‍ ജേഴ്‌സി അണിഞ്ഞത്. മഞ്ഞ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയ താരം അഭിനയം മാത്രമല്ല വോളിബോളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കണ്ണൂര്‍ പ്രസ്‌ക്ലബിനെ തോല്‍പ്പിച്ച് മോഹന്‍ലാല്‍ ക്യാപ്റ്റനായ ടെറിട്ടോറിയല്‍ ആര്‍മി ടീം വിജയവും നേടി. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ മുഴുവന്‍ സമയവും താരം കോര്‍ട്ടിലുണ്ടായിരുന്നു.

കളിയുടെ മൂന്നാം സെറ്റില്‍ മേജര്‍ രവിയും കമാന്‍ഡിങ് ഓഫീസര്‍ രാജേഷ് കനോജയും കളിക്കാനിറങ്ങി. മത്സരമെന്നതിലുപരി സ്‌പോര്‍ട്‌സ് എന്നത് വികാരമായി കാണാനാണ് താനാഗ്രഹിക്കുന്നത് എന്ന് മത്സരശേഷം മോഹന്‍ലാല്‍ പ്രതികരിച്ചു.

കേണല്‍ പദവിയുള്ള മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ്.

വീഡിയോ കടപ്പാട്: റിപ്പോര്‍ട്ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here