മോദിയും അമിത് ഷായും യഥാര്‍ത്ഥ ഹിന്ദുക്കളല്ല, എന്റെ മുമ്പില്‍ അഭിനയിക്കാന്‍ വരരുത് ;ആഞ്ഞടിച്ച് പ്രകാശ് രാജ്

ഹൈദരാബാദ് :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ ആഞ്ഞടിച്ച് പ്രശസ്ത സിനിമാ നടന്‍ പ്രകാശ് രാജ്. ഒരു ദേശീയ ചാനല്‍ ഹൈദരാബാദില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് മോദിക്കും അമിത് ഷായ്ക്കുമെതിരെ പ്രകാശ് രാജ് രൂക്ഷ
വിമര്‍ശനം ഉയര്‍ത്തി വിട്ടത്.അവര്‍ എന്നെ ഹിന്ദു വിരുദ്ധനെന്ന് വിളിക്കുന്നു എന്നാല്‍ ഞാന്‍ വാസ്തവത്തില്‍ ഹിന്ദു വിരുദ്ധനല്ല, മോഡി വിരുദ്ധനാണ്, അമിത് ഷാ വിരുദ്ധനാണ്, ഹെഗ്‌ഡെ വിരുദ്ധനാണ്, മന്ത്രി സഭയിലെ ഒരംഗം മറ്റ് സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുമ്പോള്‍ മൗനം പാലിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ ഒരു ഹിന്ദുവാകാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.മറ്റുള്ളവരെ കൊല്ലുവാന്‍ പിന്തുണ കൊടുക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുവല്ലെന്നും പ്രകാശ് രാജ് തുറന്നടിച്ചു. തന്റെ സുഹൃത്തായ ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നില്‍ ആര് തന്നെ ആയിക്കോളട്ടെ പക്ഷെ അവരുടെ മരണം ആര്‍ക്കാണ് കൂടുതല്‍ സന്തോഷം നല്‍കിയതെന്നും അഹ്ലാദ പ്രകടനങ്ങള്‍ നടത്തിയതെന്നും സമൂഹ മാധ്യമങ്ങളില്‍ കൂടി നാം കണ്ടതാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.ഗൗരി ലങ്കേഷിന്റെ മരണം ട്വിറ്ററില്‍ ആഘോഷിച്ച എല്ലാവരും സമൂഹ മാധ്യമങ്ങളില്‍ മോദിയെ പിന്തുടരുന്ന ആളുകളാണെന്നും അദ്ദേഹം ആരോപിച്ചു. ഞാന്‍ നിങ്ങളെക്കാള്‍ വലിയ നടനാണ് അതു കൊണ്ട് തന്നെ എന്റെ മുമ്പില്‍ അഭിനയിക്കാന്‍ വരരുത് എന്നും പ്രകാശ് രാജ് മോദിയെ ഓര്‍മ്മിപ്പിച്ചു.കഴിഞ്ഞ ആഴ്ച പ്രകാശ് രാജ് പ്രസംഗിച്ച കര്‍ണ്ണാടകയിലെ സിര്‍സയിലെ വേദിയില്‍ ചടങ്ങിന് ശേഷം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോ മൂത്രം തളിച്ചിരുന്നു. അതിന് ശേഷം പ്രകാശ് രാജ് പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരുന്നു ഹൈദരാബാദിലെ ചടങ്ങ്.

കൂടുതല്‍ ചിത്രങ്ങളിലേക്ക്..>>>

LEAVE A REPLY

Please enter your comment!
Please enter your name here