ഇരകളുടെ കുടുംബത്തിന് ആശ്വാസമേകി ഇളയ ദളപതി

തൂത്തുക്കുടി :സ്റ്റെര്‍ലെറ്റ് പ്ലാന്റിനെതിരായ സമരത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വീട്ടുകളില്‍ നടന്‍ വിജയ് സന്ദര്‍ശനം നടത്തി. തൂത്തുക്കുടിയിലെ ഇരകളുടെ വീട്ടില്‍ ചൊവാഴ്ച രാത്രിയോട് കൂടിയാണ് നടന്‍ എത്തിയത്.

ആളുകള്‍ തടിച്ച് കൂടും എന്നു ഭയന്ന് മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് താരം ഇവരുടെ വീടുകളില്‍ എത്തിയത്. ബൈക്കിലായിരുന്നു താരത്തിന്റെ യാത്ര. ഇരകളുടെ വീട്ടിലെത്തിയ വിജയ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഒരു ലക്ഷം രൂപ വീതം ഓരോ ഇരകളുടെ കുടുംബത്തിനും താരം നല്‍കിയതായും വാര്‍ത്തകളുണ്ട്. തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായി നടന്ന പ്രതിഷേധത്തിനിടെ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ആക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു ഇക്കഴിഞ്ഞ മെയ് 22 നായിരുന്നു വെടിവെയ്പ്പ് നടന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here