ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് നടി

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് തെന്നിന്ത്യന്‍ നായികയും അവതാരകയുമായ അനസൂയ. കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി പൊലീസ് സ്റ്റേഷനിലെത്തി നടിക്കെതിരെ പരാതി നല്‍കി.

അനസൂയ അമ്മ വീട്ടില്‍ എത്തിയതായിരുന്നു. നടിയെ കണ്ടതോടെ വിദ്യാര്‍ഥി ഓടിയെത്തുകയായിരുന്നു. ധൃതിയില്‍ കാറിലേക്ക് കയറാന്‍ ഓടിയ നടി ദേഷ്യം പിടിച്ച് ഫോണ്‍ നിലത്തെറിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം താന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും സൗമ്യമായ രീതിയിലാണ് അവരോട് പെരുമാറിയതെന്നും, അപ്പോള്‍ താന്‍ സെല്‍ഫിയെടുക്കാന്‍ പറ്റിയെരു മൂടിലല്ലായിരുന്നെന്നും നടി പറഞ്ഞു.

അവരുടെ അപേക്ഷ നിരസിച്ച് താന്‍ പെട്ടെന്ന് കാറില്‍ കയറി പോയെന്നും, അതിനുശേഷം അവരുടെ ഫോണിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നടി പറഞ്ഞു.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ അനസൂയ, തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡി ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. അതേസമയം താരത്തിനെതിരെ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here