പരുള്‍ യാദവ് ആശുപത്രിയില്‍

മൈസൂര്‍ :പ്രമുഖ തെന്നിന്ത്യന്‍ നടി പരുള്‍ യാദവിനെ ശാരീരിക അസ്വാസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ ഒരു കന്നഡ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് വയറ്റില്‍ കടുത്ത വേദന അനുഭവപ്പെട്ടത്.

ഉടന്‍ തന്നെ നടിയെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ നടി ഇതുവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയിട്ടില്ല. കന്നഡ ചിത്രമായ ബട്ടര്‍ ഫ്‌ളൈയുടെ അവസാന ഘട്ട ചിത്രീകരണമാണ് മൈസൂരില്‍ നടന്നു കൊണ്ടിരുന്നത്. പാരുളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ സിനിമാ മേഖലയിലാണ് പരുള്‍ യാദവ് കൂടുതലായും വേഷമിട്ടിരിക്കുന്നത്.

2005 ല്‍ പൃഥ്വിരാജ് ചിത്രമായ കൃത്യത്തിലൂടെയായിരുന്നു പരുള്‍ യാദവിന്റെ മലയാളത്തിലെ അരങ്ങേറ്റം. തുടര്‍ന്ന് 2008 ല്‍ സുരേഷ് ഗോപിയോടൊപ്പം ബുള്ളറ്റ്, ബാബുരാജിന്റെ ബ്ലാക്ക് ഡാലിയ എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു.

https://www.facebook.com/varunmediastation/videos/2040856136180141/

LEAVE A REPLY

Please enter your comment!
Please enter your name here