സന്തോഷവതിയായി മടക്കം

ദുബായ് :ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ബോളിവുഡ് സിനിമാ ലോകത്തുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ അനുഗൃഹീത കലാകാരി ദുബായില്‍ വെച്ച് ഈ ലോകത്തെ വിട്ട് പിരിഞ്ഞത്.

കുടുംബാംഗമായ മോഹിത് മര്‍വായുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു താരം ദുബായിലേക്ക് പോയത്. റാസല്‍ ഖൈമയിലായിരുന്നു മോഹിതിന്റെ വിവാഹ ചടങ്ങുകള്‍. ഭര്‍ത്താവ് ബോണി കപൂര്‍, ഇളയ മകള്‍ കുശി കപൂര്‍ എന്നിവരും താരത്തോടൊപ്പമുണ്ടായിരുന്നു.മൂത്ത മകള്‍ ജാന്‍വി തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് കാരണം വിവാഹത്തിനെത്തിയിരുന്നില്ല. ശനിയാഴ്ചയോടെ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് മറ്റു ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചെങ്കിലും ശ്രീദേവിയും കുടുംബവും ദുബായില്‍ തന്നെ തങ്ങി.

ശനിയാഴ്ച രാത്രിയോടെയായിരുന്നു ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം ശ്രീദേവിയെ കവര്‍ന്നെടുത്തത്. തികച്ചും സന്തോഷവതിയായിട്ടായിരുന്നു ശ്രീദേവി വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നതെന്ന് താരം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചിത്രങ്ങളില്‍ വ്യക്തമാണ്.

സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ ശ്രീദേവിയുടെ ഈ ചിത്രങ്ങളെ പിന്തുടര്‍ന്നിരുന്നു.

❤️

A post shared by Sridevi Kapoor (@sridevi.kapoor) on

❤️❤️❤️❤️❤️❤️❤️❤️❤️❤️

A post shared by Sridevi Kapoor (@sridevi.kapoor) on

ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here