നടിയെ വെടിവച്ചു കൊലപ്പെടുത്തി

പെഷാവര്‍: സ്വകാര്യ ചടങ്ങില്‍ അവതരണത്തിനു വിസമ്മതിച്ച നടിയെ വെടിവച്ചു കൊലപ്പെടുത്തി. പാക് പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പാക്തുണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച ഉടന്‍ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

നടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മറ്റൊരാള്‍ പഷ്ത്വ ഗായിക ഗസാല ജാവേദിന്റെ മുന്‍ ഭര്‍ത്താവാണ്. ഇവര്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here